Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyoli Manoj

പയ്യോളി മനോജ് വധക്കേസ്: എസ്പിക്കും എസിപിക്കും എതിരായ നടപടി അവസാനിപ്പിച്ചു

കോ​​ഴി​​ക്കോ​​ട്: ഏ​​റെ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ച പ​​യ്യോ​​ളി മ​​നോ​​ജ് വ​​ധ​​ക്കേ​​സി​​ലെ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രേ സ്വീ​​ക​​രി​​ച്ച അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ള്‍ സ​​ര്‍ക്കാ​​ര്‍ അ​​വ​​സാ​​നി​​പ്പി​​ച്ചു. എ​​സ്പി ജോ​​സി ചെ​​റി​​യാ​​ന്‍, അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍ കെ.​​കെ. വി​​നോ​​ദ​​ന്‍ എ​​ന്നി​​വ​​രെ​​യാ​​ണ് കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി സ​​ര്‍ക്കാ​​ര്‍ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.

2012 ഫെ​​ബ്രു​​വ​​രി 12ന് ​​ബി​​എം​​എ​​സ് പ്ര​​വ​​ര്‍ത്ത​​ക​​നാ​​യ ഓ​​ട്ടോ​​ഡ്രൈ​​വ​​ര്‍ മ​​നോ​​ജി​​നെ പ​​യ്യോ​​ളി​​യി​​ലെ വീ​​ട്ടി​​ല്‍ ക​​യ​​റി വെ​​ട്ടി​​ക്കൊ​​ന്ന കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ വീ​​ഴ്ച ആ​​രോ​​പി​​ച്ചാ​​ണ് ഇ​​രു​​വ​​ര്‍ക്കും എ​​തി​​രേ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ച​​ത്.

അ​​ന്ന് വ​​ട​​ക​​ര ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ടാ​​യി​​രു​​ന്ന ജോ​​സി ചെ​​റി​​യാ​​നും പ​​യ്യോ​​ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ ഇ​​ന്‍സ്‌​​പെ​​ക്ട​​റാ​​യി​​രു​​ന്ന കെ.​​കെ. വി​​നോ​​ദ​​നും പ​​യ്യോ​​ളി മ​​നോ​​ജ് വ​​ധ​​ക്കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ കൃ​​ത്യ​​വി​​ലോ​​പം കാ​​ട്ടി​​യെ​​ന്നാ​​യി​​രു​​ന്നു സി​​ബി​​ഐ റി​​പ്പോ​​ര്‍ട്ടി​​ലെ പ​​രാ​​മ​​ര്‍ശം.

തെ​​ളി​​വ് ന​​ശി​​പ്പി​​ക്ക​​ല്‍, ആ​​യു​​ധ​​ങ്ങ​​ള്‍ വ്യാ​​ജ​​മാ​​യി ക​​ണ്ടെ​​ടു​​ക്ക​​ല്‍, പ്ര​​തി​​ക​​ളെ രാ​​ഷ്‌​​ട്രീ​​യ സ്വാ​​ധീ​​ന​​ത്താ​​ല്‍ കീ​​ഴ​​ട​​ങ്ങാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണ് റി​​പ്പോ​​ര്‍ട്ടി​​ല്‍ ഉ​​ന്ന​​യി​​ച്ചി​​രു​​ന്ന​​ത്. വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണ​​ത്തി​​നു സി​​ബി​​ഐ ശി​​പാ​​ര്‍ശ ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഐ​​ജി രാ​​ജ്പാ​​ല്‍ മീ​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ക്കു തെ​​ളി​​വി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഐ​​ജി​​യു​​ടെ ക​​ണ്ടെ​​ത്ത​​ല്‍.

ആ​​യു​​ധ​​ങ്ങ​​ള്‍ പ്ര​​തി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ത​​ന്നെ​​യാ​​ണ് ക​​ണ്ടെ​​ടു​​ത്ത​​തെ​​ന്നാ​​ണ് അ​​വ​​ര്‍ കോ​​ട​​തി​​യി​​ല്‍ മൊ​​ഴി ന​​ല്‍കി​​യ​​തെ​​ന്നും സി​​ബി​​ഐ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മൊ​​ഴി​​ക​​ള്‍ തെ​​റ്റാ​​ണെ​​ന്നു സാ​​ക്ഷി​​ക​​ള്‍ പ​​റ​​ഞ്ഞു​​വെ​​ന്നും ഐ​​ജി​​യു​​ടെ റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്നു.

കോ​​ള്‍ റി​​ക്കാ​​ര്‍ഡു​​ക​​ള്‍ ന​​ശി​​പ്പി​​ച്ച​​തി​​ന് തെ​​ളി​​വു​​ക​​ളി​​ല്ല. അ​​വ ഔ​​ദ്യോ​​ഗി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളി​​ല്‍ ല​​ഭ്യ​​മാ​​ണ്. ജോ​​സി ചെ​​റി​​യാ​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു മേ​​ല്‍നോ​​ട്ട​​ത്തി​​ല്‍ വീ​​ഴ്ച​​യു​​ണ്ടാ​​യ​​താ​​യി തെ​​ളി​​യി​​ക്കാ​​ന്‍ രേ​​ഖ​​ക​​ളി​​ല്ല. പ്ര​​തി​​ക​​ളു​​ടെ അ​​റ​​സ്റ്റ് നാ​​ട​​കീ​​യ​​മാ​​യി​​രു​​ന്നു എ​​ന്ന​​തി​​ന് വി​​ശ്വ​​സ​​നീ​​യ​​മാ​​യ തെ​​ളി​​വു​​ക​​ളി​​ല്ലെ​​ന്നും ഐ​​ജി​​യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്നു.

റി​​പ്പോ​​ര്‍ട്ട് പ​​രി​​ശോ​​ധി​​ച്ച സ​​ര്‍ക്കാ​​ര്‍ ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട കു​​റ്റ​​ങ്ങ​​ളൊ​​ന്നും തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നു വി​​ല​​യി​​രു​​ത്തി​​യാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി​​യ​​ത്.

താ​​ന്‍ ഡ​​മ്മി പ്ര​​തി​​യാ​​ണെ​​ന്നും യ​​ഥാ​​ര്‍ഥ പ്ര​​തി​​ക​​ളെ പാ​​ര്‍ട്ടി മാ​​റ്റി​​യെ​​ന്നും ലോ​​ക്ക​​ല്‍ പോ​​ലീ​​സ് പ്ര​​ധാ​​ന പ്ര​​തി​​യാ​​ക്കി​​യ അ​​ജി​​ത്ത് ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ വി​​ളി​​ച്ചു പ​​റ​​ഞ്ഞ​​തോ​​ടെ​​യാ​​ണ് കേ​​സ് വ​​ലി​​യ രാ​​ഷ്‌ട്രീയ ശ്ര​​ദ്ധ നേ​​ടി​​യ​​ത്. സി​​പി​​എം പ്ര​​വ​​ര്‍ത്ത​​ക​​രാ​​യി​​രു​​ന്നു പ്ര​​തി​​ക​​ളി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും. ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ല്‍ ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും പ്ര​​ധാ​​ന പ്ര​​തി​​ക​​ളി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്നാ​​യ​​തോ​​ടെ രാ​​ഷ്‌ട്രീ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടാ​​യ​​താ​​യി ആ​​രോ​​പ​​ണ​​മു​​യ​​ര്‍ന്നു.

2016ല്‍ ​​കേ​​സ് സി​​ബി​​ഐ എ​​റ്റെ​​ടു​​ത്തു. സി​​പി​​എം ലോ​​ക്ക​​ല്‍ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ലാ​​ണ് കൊ​​ല​​യ്ക്കു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ന്ന​​തെ​​ന്ന് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി. ച​​ന്തു അ​​ട​​ക്ക​​മു​​ള്ള സി​​പി​​എം നേ​​താ​​ക്ക​​ളെ സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. പ്ര​​തി​​ക​​ള്‍ എ​​ല്ലാ​​വ​​രും ജാ​​മ്യ​​ത്തി​​ലാ​​ണു​​ള്ള​​ത്.

Latest News

Corehub Up